ഇസ്ലാമിക് സ്റ്റേറ്റിനെ തടയാന്‍ ഇറാഖിലേക്ക് റഷ്യ പട നയിക്കും

വെള്ളി, 22 മെയ് 2015 (13:59 IST)
ആഗോള ഭീഷണിയായി മാറിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയ്ക്കെതിരെ റഷ്യയും സൈനിക നടപടിക്കൊരുങ്ങുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യകക്ഷികളാണ് നിലവില്‍ ഇറഖ് സൈന്യത്തിന് സഹായം നല്‍കുന്നത്. ഇതിനു പിന്നാലെയാണ് റഷ്യയും രംഗത്തിറങ്ങുന്നത്. റഷ്യ സന്ദര്‍ശിക്കുന്ന ഇറാഖ് പ്രസിഡന്റ് ഹൈദര്‍ അല്‍ അബാദിയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് റഷ്യ സൈന്യത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച ഉറപ്പ് ഇറാഖിന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ നല്‍കി. സാങ്കേതിക മേഖലയിലും സൈനിക മേഖലയിലും ഒരുപോലെ സഹകരണം വര്‍ധിപ്പിക്കുമെന്നും ഇറാഖ് തങ്ങള്‍ക്ക് മേഖലയില്‍ വേണ്ടപ്പെട്ട രാജ്യമാണെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യയുമായി എല്ലാ മേഖലയിലുമുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഒരുക്കമാണെന്ന് അബാദി പുടിനെ അറിയിച്ചിട്ടുണ്ട്. സൈനിക മേഖലയില്‍ റഷ്യയുടെ സഹകരണം തീവ്രവാദികളില്‍ നിന്നും ഇറാക്കിനെ രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക