ഐഎസ് ഐഎസിന്റെ ട്വിറ്റർ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതിനെ തുടര്‍ന്ന് ട്വിറ്റർ ജീവനക്കാരെ വധിക്കുമെന്ന് തീവ്രവാദികൾ ഭീഷണി മുഴക്കി. ട്വിറ്റർ സിഇഒ ഡിക് കോസ്റ്റോളോയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ട്വിറ്ററിന്റെ നിയമാവലിക്ക് എതിരായി ഏതെങ്കിലും സംഘടനയുടെ പ്രചാരണം നടത്തുന്ന അക്കൗണ്ടുകൾ കമ്പനി ഡിലീറ്റ് ചെയ്യാറുണ്ട്. അത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തിയതിനാണ് ഐഎസ് ഐഎസിന്റെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും ഡിക് കോസ്റ്റോളോ പറഞ്ഞു. ഇതിനെ തുടര്‍ന്ന് തനിക്കും തന്റെ സഹപ്രവർത്തകർക്കും വധഭീഷണി വന്നുകൊണ്ടിരിക്കുകയാണ്.
ട്വിറ്ററിലൂടെയായിരുന്നു ഐഎസ് ഐഎസ് തീവ്രവാദികൾ അവരുടെ സന്ദേശങ്ങൾ കൈമാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിൽ നടന്ന വാനിറ്റി ഫെയർ ന്യൂ എസ്റ്റാബ്ലിഷ്മെന്റ് സബ്മിറ്റിൽ സംസാരിക്കവെയാണ് ഡിക് കോസ്റ്റോളോ ഈ കാര്യം വെക്തമാക്കിയത്.