വത്തിക്കാന്‍ പിടിച്ചെടുക്കാനും, സ്‌ത്രീകളെ ലൈംഗിക അടിമകളാക്കാനും ഐഎസ് ആഹ്വാനം

ബുധന്‍, 15 ഒക്‌ടോബര്‍ 2014 (11:07 IST)
കത്തോലിക്കാ സഭയ്‌ക്കെതിരായ യുദ്ധത്തിന് ഐഎസ് ഐഎസ് ആഹ്വാനം ചെയ്തു. വത്തിക്കാന്‍ നഗരം പിടിച്ചെടുത്ത് സഭയ്ക്കെതിരെ യുദ്ധത്തിന് ഒരുങ്ങാനുമാണ് പ്രധാന ലക്ഷ്യമെന്ന്‌ ഐഎസ് ഐഎസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ദബിഖില്‍ പ്രസിദ്ധീകരിച്ചു.

വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറിനു മുകളില്‍ ഐഎസ് ഐഎസ് പതാക സ്‌ഥാപിച്ചുകൊണ്ടുള്ള ചിത്രവും ദബിഖ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "ഓരോ കുരിശുയുദ്ധക്കാരെയും വധിക്കണം. അവിശ്വാസികളായ സ്‌ത്രീകളെ തട്ടിയെടുത്ത്‌ ലൈംഗിക അടിമകളാക്കുന്നതില്‍ തെറ്റില്ല..." മാസിക ആഹ്വാനം ചെയ്യുന്നുണ്ട്. കത്തോലിക്കാ സഭയ്‌ക്കെതിരായ യുദ്ധത്തിനും ഐഎസ് ഐഎസ് പ്രവര്‍ത്തകര്‍ക്ക്  നേതൃത്വം മാഗസിനിലൂടെ കനത്ത തോതില്‍ പിന്തുണ നല്‍കുന്നുണ്ട്.

നേരത്തെ ഫ്രാന്‍സീസ് മാര്‍പ്പാപ്പയെ വധിക്കാന്‍ ഐഎസ് ഐഎസ് പദ്ധതിയിടുന്നതായും. അടുത്ത ലക്ഷ്യം മാര്‍പ്പാപ്പയെ വധിക്കുന്നതാണെന്നും ഐഎസ് ഐഎസ് വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക