ഐഎസ് ഭീകരര്‍ ജെറ്റ് വിമാനം പറത്താന്‍ പരിശീലനം നേടുന്നു
സിറിയയിലെ ഐഎസ് ഐഎസ് തീവ്രവാദികള്‍ ജെറ്റ് വിമാനം പറത്താന്‍ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ഐഎസ് ഐഎസില്‍ ചേര്‍ന്ന ഇറാഖില്‍ നിന്നുള്ള പൈലറ്റുമാരാണ് തീവ്രവാദികള്‍ക്ക് ജെറ്റ് വിമാനത്തില്‍ പരിശീലനം നല്‍കുന്നത്.
വാര്‍ത്ത പരന്നതോടെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കനത്ത ഞെട്ടലിലാണ്. മൂന്നു വിമാനങ്ങളിലായി സിറിയയിലെ അലെപ്പോയില്‍ തീവ്രവാദികള്‍ പരിശീലനം നടത്തുകയാണ്. ഐഎസ് ഐസിന്റെ പ്രധാന താവളമാണ് അലെപ്പോ.
അലെപ്പോയിലെ സൈനിക വിമാനത്താവളത്തിനു മുകളില്‍ കൂടി ജെറ്റ് വിമാനങ്ങള്‍ പറക്കുന്നത് കണ്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വക്താക്കള്‍ പറഞ്ഞു. നിലവില്‍ യുഎസിന്റെയും യുകെയുടെയും സൈനികര്‍ വ്യോമാക്രമണത്തിലൂടെയാണ് ഐഎസ് തീവ്രവാദികളെ നേരിടുന്നത്.