21 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു; മുന്നൂറോളം യസീദികളെ മോചിപ്പിച്ചു
ഞായര്‍, 18 ജനുവരി 2015 (14:41 IST)
ഇറാഖില്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തില്‍ ഇരുപത്തിയൊന്ന് ഐഎസ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് ഭീകരര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഐഎസ് ഐഎസ് ഭീകരര്‍ ഒളിച്ച് കഴിയുന്ന സലാഹുദ്ദീന്‍, അന്‍ബാര്‍ പ്രവിശ്യകളിലാണ് സുരക്ഷാസേന ആക്രമണം നടത്തിയത്. സലാഹുദ്ദീന്‍ പ്രവിശ്യയുടെ തെക്ക്, വടക്ക് ഭാഗങ്ങളില്‍ നടത്തിയ ആക്രമണത്തിലാണ് 15 ഭീകരര്‍ കൊല്ലപ്പെട്ടത്. പശ്ചിമ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ ആക്രമണത്തില്‍ ആറു ഭീകരവാദികളും കൊല്ലപ്പെട്ടു.
അതേസമയം മുന്നൂറോളം യസീദികളെ ഭീകരര്‍ കുര്‍ദിഷ് അധികാരികള്‍ക്ക് കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ മോചിപ്പിച്ചത് എന്തിനാണെന്നോ, ഇവര്‍ ആരെക്കെയാണെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഏകദേശം മൂവായിരത്തോളം യസീദികള്‍ ഇറാഖിലെ പല ഭാഗങ്ങളിലായി തടവില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.