ഇറാഖിലും സിറിയയിലുമായി പന്തലിച്ച് കിടക്കുന്ന ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരരെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന വ്യോമാക്രമണത്തിൽ കഴിഞ്ഞ ഒൻപതു മാസത്തിനുള്ളിൽ പതിനായിരത്തിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ടോണി ബ്ലിൻകിൻ ആണ് പുതിയ വിവരം വെളിപ്പെടുത്തിയത്.
ഘട്ടം ഘട്ടമായി നടത്തിയ വ്യോമാക്രമണത്തിൽ പതിനായിരത്തിലധികം ഭീകരർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഭീകരര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തതായും. ഭീകരരുടെ സങ്കേതങ്ങളും നിരവധി വാഹനങ്ങള്‍ തകര്‍ക്കാന്‍ സാധിച്ചതായും യുഎസ് ഔദ്യോഗിക വക്താവ് പറഞ്ഞു. സെപ്റ്റംബറിൽ സിഐഎ പുറത്തുവിട്ട കണക്കിൽ 31,500 ഐഎസ് പോരാളികളാണ് ഉള്ളത് എന്നായിരുന്നു റിപ്പോർട്ട്. അങ്ങനെയെങ്കിൽ നിലവിലുള്ളതിന്റെ മൂന്നിലൊന്ന് ഭീകരരെ വധിക്കാൻ സാധിച്ചുവെന്നാണ് അവകാശവാദം.