വ്യോമാക്രമണത്തില്‍ 22 ഐസ് ഭീകരര്‍ കൊല്ലപ്പെട്ടു

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (15:57 IST)
അമേരിക്കയും സഖ്യകക്ഷികളും ഇറാഖിലെ മൊസൂളിന് സമീപം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ഇരുപത്തിരണ്ട് ഐഎസ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പതിനേഴ് ഭീകരരെ വടക്കന്‍ ഇറാഖിലെ തല്‍ അഫര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യോമാക്രമണത്തില്‍  ഭീകരരുടെ ഏഴ് വാഹനങ്ങളും നിരവധി സങ്കേതങ്ങളും തകര്‍ന്നു. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലാണ് ഇറാഖിലെ മൊസൂള്‍ നഗരം. ഇറാഖിലെ ഐസ് ഐസ് ഭീകരര്‍ക്ക് നേരെ കടുത്ത ആക്രമണങ്ങളാണ് അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികള്‍ നടത്തിവരുന്നത്.

അതേസമയം സിറിയ - തുര്‍ക്കി അതിര്‍ത്തി പ്രദേശത്ത് ഐഎസ് ഐഎസ് ഭീകരരും കുര്‍ദ് സൈന്യവും തമ്മിലുള്ള പോരാട്ടം തീവൃമായി തുടരുകയാണ്. കിഴക്കന്‍ മേഖലയിലെ ജില്ലകളില്‍ നിയന്ത്രണം ഏറ്റെടുത്ത ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിനു പേരാണ് തുര്‍ക്കി അതിര്‍ത്തിയിലേക്ക് ദിവസവും പലായനം ചെയ്യുന്നത്. കൊബേനില്‍ നിന്ന് ഒന്നരലക്ഷത്തിലേറെ പേര്‍ പലായനം ചെയ്തു കഴിഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക