ഇറാഖ് സ്ഫോടനം: ചാവേറായത് ഓസ്ട്രേലിയയില്‍നിന്നുള്ള പതിനെട്ടുകാരന്‍

തിങ്കള്‍, 21 ജൂലൈ 2014 (14:11 IST)
ബാഗ്ദാദിലെ ഷിയാപള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ചാവേറായത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള പതിനെട്ടുകാരന്‍. 
 
ഇറാഖില്‍ ചാവേറാകുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയക്കാരനാണ് ഇയാള്‍. അബുബകര്‍ അല്‍ ഓസ്ട്രലി എന്ന പേരിലാണ് മെല്‍ബണ്‍ സ്വദേശിയായ ഇയാള്‍ അറിയപ്പെടുന്നത്. യഥാര്‍ഥപേര് ഇനിയും വ്യക്തമല്ല. 
 
ബാഗ്ദാദിലെ ഷോര്‍ജ മാര്‍ക്കറ്റിലെ ഷിയാപള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക