ഇന്ത്യക്കാരിയെ പീഡിപ്പിച്ച അഫ്ഗാനിക്ക് 5 വര്‍ഷം തടവ്
ഇന്ത്യന്സ്വദേശിയായ പെണ്‍കുട്ടിയെ ദുബായിയില്‍ ലൈംഗിക പീഡനത്തിനിരയാക്കിയ അഫ്ഗാന്‍കാരനായ വെയ്റ്റര്‍ക്ക് 5 വര്‍ഷം തടവ്. ജനുവരി 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ കോടതി പ്രതിയ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പതിനാറുകാരിയായ പെണ്‍കുട്ടിയെ 22കാരനായ പ്രതി പിന്തുടരുകയും ഒരു ലിഫ്റ്റില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. ദുബായിയിലെ മേല്കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ആദ്യം 5 മാസം തടവ് ശിക്ഷയാണ് ദുബായ് കോടതി വിധിച്ചിരുന്നത്. ഇത് റദ്ദാക്കിയാണ് ശിക്ഷ വര്‍ദ്ധിപ്പിച്ചത്.
സംഭവത്തില്‍ നിരപരാധിയാണെന്നാണ് പ്രതി കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ഈ വാദം തള്ളുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ ഉടന്‍തന്നെ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. അതേസമയം കോടതി വിധിയിന്മേല് 15 ദിവസത്തിനകം ഇയാള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനും അവസരമുണ്ട്.