ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കയില്‍ വധശിക്ഷ
തമിഴ്‌നാട് സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കയില്‍ വധശിക്ഷ വിധിച്ചു. മയക്കുമരുന്ന് കടത്തിയെന്ന കേസ് ആരോപിച്ചാണ് അഞ്ചുപേര്‍ക്കും ശിക്ഷ വിധിച്ചത്.
2011ലാണ് ശ്രീലങ്കന്‍ നാവികസേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ നവംബര്‍ 14 വരെ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. വിഷയം പരിശോധിച്ചുവരിയാണെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. അതേസമയം ഈ കാര്യത്തില്‍ ഇന്ത്യയുടെ കൂടുതല്‍ നിലപാടുകള്‍ പുറത്ത് വന്നിട്ടില്ല.