ഭീകരാക്രമണത്തിനെതിരെ സംയുക്തമായി പോരാടും; ഇന്ത്യയും സൗദിയും അഞ്ചു കരാറുകളിൽ ഒപ്പിട്ടു

തിങ്കള്‍, 4 ഏപ്രില്‍ 2016 (10:36 IST)
തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടാൻ ഇന്ത്യയു സൗദിയും ധാരണയായി. ഭീകരാക്രമണങ്ങ‌ളെ മതം- സംസ്കാരം എന്നിവയുമായി ബന്ധിപ്പിക്കരുതെന്നും ഇരുരാജ്യങ്ങ‌ളും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സൽമാൻ രാജാവും നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്.
 
സംയുക്ത പ്രസ്താവനയോടനുബ‌ന്ധിച്ച് ഇരുനേതാക്കളും ഉഭയകക്ഷി ബന്ധം വർധിപ്പിക്കാനുള്ള അഞ്ചു കാരാറുകളിൽ ഒപ്പിട്ടു. ഭീകര പ്രവർത്തനങ്ങ‌ൾക്കെതിരെ എല്ലാ രാജ്യങ്ങ‌‌ളും ഒന്നിച്ച് നിൽക്കുന്നതിലൂടെ ആണവായുധങ്ങ‌‌ൾ രാജ്യത്ത് നിന്നും തുടച്ച് നീക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ മോദിക്കു സൽമാൻ രാജാവ് സൗദിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ദി ഓർഡർ ഓഫ് അബ്ദുല്ല’ സമ്മാനിച്ചു. 
 
റിക്രൂട്ട്മെന്റ് കരാർ, ഇന്റലിജന്‍സ് വിവരങ്ങളുടെ കൈമാറ്റം, ഹവാല ഇടപാടുകൾ, വ്യാപാര മേഖലകള്‍ തമ്മിലുള്ള സാങ്കേതിക സഹകരണം, കരകൗശല മേഖലയില്‍ സഹകരണം എന്നീ മേഖലകളിലും ഇരുരാജ്യങ്ങ‌ളും ഒപ്പിട്ടു. അതോടൊപ്പം തീവ്രവാദ പ്രവർത്തനങ്ങ‌ൾക്ക് ഇരുരാജ്യത്ത് നിന്നും യാതോരു സഹായവും ലഭിക്കില്ല എന്നും ചർച്ചയിൽ വിശദീകരിച്ചു.
 
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സൗദി ബാങ്കും സൗദിയിലെ ആരോഗ്യമന്ത്രിയുമായ ഖാലിദ് ഹലിഫ് അറിയിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം. അതോടൊപ്പം ചെറിയ  കുറ്റങ്ങ‌ൾക്ക് സൗദിയിൽ ശിക്ഷയനുഭവിക്കുന്ന ഇന്ത്യക്കാരെ വിട്ടയക്കണമെന്ന് സൗദി രാജാവിനോട്  അഭ്യർഥിച്ചുവെന്നും മോദി ട്വറ്ററിൽ കുറിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക