ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്ഥാന്‍. ആണവായുധങ്ങള്‍ കാഴ്‌ചവസ്‌തുക്കളല്ലെന്നും എപ്പോള്‍ വേണമെങ്കിലും അവ പ്രയോഗിക്കാമെന്നും പാക് പ്രതിരോധമന്ത്രി ക്വാജ അസിഫ് വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യ- പാകിസ്ഥാന്‍ യൂദ്ധത്തിന് സാഹചര്യങ്ങളൊന്നുമില്ല. എന്നാല്‍, യുദ്ധഭീഷണി സ്‌ഥിരമാണ്. ആണവായുധം ഉപയോഗിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തരുതെന്നാണ് പാകിസ്‌താന്റെ പ്രാര്‍ത്ഥനയെന്നും പാകിസ്ഥാന്‍ പ്രതിരോധമന്ത്രി പറഞ്ഞു. എന്നെങ്കിലും ഇന്ത്യ പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ സ്വന്തം പ്രദേശങ്ങള്‍ സംരക്ഷിക്കേണ്ടതിനാല്‍
ആണവായുധങ്ങള്‍ ഉപയോഗിക്കും. രാജ്യം കാത്ത് സൂക്ഷിക്കേണ്ടതിന്റെ കടമ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബലൂചിസ്‌താന്‍ വിമതര്‍ക്കും പാകിസ്‌താനിലെ തെഹ്‌റീക്ക്-ഇ-താലിബാനും ഇന്ത്യ പിന്തുണ നല്‍കുന്നതിനുളള തെളിവുകള്‍ ലോക ഫോറങ്ങളില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നും ക്വാജ അസിഫ് പറഞ്ഞു. ഇന്ത്യ, പാക് പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്‌ച നടത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയാണ് വിവാദപരമായ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നത്.