ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തുന്നത് ഭീകര നികുതി, മദ്യത്തിന് 150% തീരുവ, കാർഷിക ഉത്പന്നങ്ങൾക്ക് 100%: ആഞ്ഞടിച്ച് യുഎസ്

അഭിറാം മനോഹർ

ബുധന്‍, 12 മാര്‍ച്ച് 2025 (13:25 IST)
Caolin Leavit
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഭീകരമായ ഇമ്പോര്‍ട്ട് ഡ്യൂട്ടിയാണ് ചുമത്തുന്നതെന്ന് കുറ്റപ്പെടുത്തി വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി കരോളിന്‍ ലെവിറ്റ്. വിവിധ രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മുകളില്‍ ചുമത്തുന്ന തീരുവയെ പറ്റി സംസാരിക്കവെയാണ് കരോളിന്‍ ലെവിറ്റിന്റെ പ്രതികരണം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100% നികുതിയാണ് ഇന്ത്യ ചുമത്തുന്നതെന്നും കരോളിന്‍ ലെവിറ്റ് കുറ്റപ്പെടുത്തി.
 
അമേരിക്കന്‍ വ്യവസായങ്ങളുടെയും തൊഴിലാളികളുടെയും താത്പര്യം സംരക്ഷിക്കുന്ന പ്രസിഡന്റാണ് തങ്ങള്‍ക്കുള്ളതെന്ന് കരോളിന്‍ ലെവിറ്റ് അവകാശപ്പെട്ടു. അമേരിക്കന്‍ ചീസിനും ബട്ടറിനും കാനഡ 300% തീരുവയാണ് ചുമത്തുന്നത്. അമേരിക്കന്‍ മദ്യത്തിന് ഇന്ത്യയില്‍ 150% ആണ് തീരുവ. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100% തീരുവയുണ്ട്. ജപ്പാന്‍ അരിക്ക് 700% തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നായിരുന്നു കരോളിന്‍ ലെവിറ്റിന്റെ വാക്കുകള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍