രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയില്‍ 74 ശതമാനം പേരും തൃപ്തര്‍!
രാജ്യത്തെ സമ്പദ്ഘടനയില്‍ ഇന്ത്യയിലെ ഭൂരിഭാഗം ആളുകള്‍ക്കും മതിപ്പുണ്ടെന്ന് പഠനം. പ്യൂ റിസര്‍ച്ച് വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാര്‍ സ്വന്തം രാജ്യത്തിനെ മതിപ്പോടെ കാണുന്നതെന്ന്‍ തെളിഞ്ഞത്.
40 ശതമാനം പേര്‍ സാമ്പത്തിക രാജ്യത്തിന്റെ സ്ഥിതി മികച്ചതാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 45 ശതമാനം പേര്‍ രാജ്യത്തെ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണെന്നും 46 ശതമാനം പേര്‍ രാജ്യം വികസനത്തിന്റെ പാതയിലാണെന്നും അഭിപ്രായപ്പെട്ടു.
അതേസമയം ലോകത്തെ വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ 40 ശതമാനം ആളുകള മാത്രമാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മതിപ്പുള്ളതെന്നും പഠനം പറയുന്നു. യുറോപ്പിലുള്ളവര്‍ 38 ശതമാനവും ജപ്പാനിലുള്ളവര്‍ 37ശതമാനവുമാണ് സ്വന്തം രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന്അഭിപ്രായപ്പെട്ടത്.