ഇന്ത്യന്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ അഫ്ഗാന്‍ വെയ്‌റ്റര്‍ക്ക് 5 വര്‍ഷം തടവ്

ശനി, 31 മെയ് 2014 (10:35 IST)
ഇന്ത്യന്‍ സ്വദേശിയായ പെണ്‍കുട്ടിയെ ദുബായിയില്‍ ലൈംഗിക പീഡനത്തിനിരയാക്കിയ അഫ്ഗാന്‍ വെയ്റ്റര്‍ക്ക് 5 വര്‍ഷം തടവ്. ദുബായിയിലെ മേല്‍കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 
 
പതിനാറുകാരിയായ പെണ്‍കുട്ടിയെ 22കാരനായ പ്രതി പിന്‍തുടരുകയും ഒരു ലിഫ്റ്റില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ആദ്യം 5 മാസം തടവ് ശിക്ഷയാണ് ദുബായ് കോടതി വിധിച്ചിരുന്നത്. 
 
സംഭവത്തില്‍ നിരപരാധിയാണെന്ന് പ്രതി കോടതിയെ അറിയിക്കുകയുണ്ടായി. ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. അതേസമയം കോടതി വിധിയിന്‍ മേല്‍ 15 ദിവസത്തിനകം ഇയാള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനും അവസരമുണ്ട്.

വെബ്ദുനിയ വായിക്കുക