കുതിരയും കാണ്ടാമൃഗവും ഇന്ത്യക്കാരാണ്!
കാണ്ടാമൃഗത്തിന്റെയും, കുതിരയുടെയും ഉത്ഭവം ഇന്ത്യന്‍ ഭൂഖണ്ടത്തില്‍ നിന്നാണെന്ന് വെളിപ്പെടുത്തി പുതിയ പഠനങ്ങള്‍. ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. ഏകദേശം 5.4 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് കുതിരയും കാണ്ടാമൃഗവും പിറവികൊണ്ടത് ഒറ്റപ്പെട്ടുകിടന്ന ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലാണെന്നാണ് പഠനം പറയുന്നത്.
ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയിലെ അനാട്ടമി പ്രൊഫസര്‍ കെന്‍ റോസും സംഘവും പടിഞ്ഞാറന്‍ ഇന്ത്യയിലെ കല്‍ക്കരിപ്പാടങ്ങളില്‍ നടത്തിയ അസ്ഥികളുടെ പഠനത്തിന്റെ തുടര്‍ച്ചയായിട്ടാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ നേച്ചര്‍ മാഗസിന്‍ ഇവരുടെപുതിയ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
കുതിരയുടെയും കാണ്ടാമൃഗത്തിന്റെയും പിറവി സംബന്ധിച്ച മുന്‍ കണ്ടെത്തലുകളില്‍ വലിയ തിരുത്ത് വേണ്ടിവരുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.