ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു സ്ത്രീകൾ. എന്നാൽ ഇവർക്ക് ഭക്ഷണം നിഷേധിച്ചപ്പോൾ വംശിയ വിരോധികളിൽ നിന്നും ഭക്ഷണം കഴിക്കില്ലെന്ന് യുവതികളിൽ ഒരാൾ പറഞ്ഞു. എന്നാൽ, വംശിയവിരോധികൾ മനുഷ്യരെ കൊല്ലില്ലെന്നും നിങ്ങളെ പോലെയുള്ളവരെ ഇവിടെ ആവശ്യമില്ലെന്നും ഹോട്ടലുടമ പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ പ്രതിഷേധവുമായി പലരും രംഗത്തെത്തി. ഇതോടെ തന്റെ പരാമർശത്തിന് മാപ്പു പറയാനും ഹോട്ടലുടമ മറന്നില്ല.
ബുർക്കിനി നിരോധിച്ചതും അതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിഭ്രാന്തനായാണ് അങ്ങനെയെല്ലാം പറഞ്ഞതെന്ന് ഹോട്ടലുടമ വ്യക്തമാക്കി. അതേസമയം, സ്ത്രീകൾക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി ലോറൻസ് റോസിംഗ്നോൾ അറിയിച്ചു.