ചരിത്രം വഴിമാറി; ഗ്രീസില്‍ സൈറിസ പാര്‍ട്ടി അധികാരത്തില്‍

തിങ്കള്‍, 26 ജനുവരി 2015 (11:27 IST)
മാറ്റത്തിന് കൊതിച്ച ഗ്രീക്ക് ജനത ഒടുവില്‍ ഇടതുപക്ഷ പാര്‍ട്ടിയായ സൈറിസയില്‍ പ്രതീക്ഷ അര്‍പ്പിച്ചതിന്റെ ഭലമായി 300 അംഗ പാര്‍ലമെന്‍റിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ സൈറിസ പാര്‍ട്ടിക്ക് വിജയം. പൊതുതെരഞ്ഞെടുപ്പില്‍ 39.5 ശതമാനം വോട്ട് നേടിയാണ് സൈറിസ ചരിത്രം എഴുതിയത്. ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് 27 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

150 സീറ്റുകള്‍ നേടിയ സിറിസ ഫലപ്രഖ്യാപനത്തിന്‍്റെ ആദ്യഘട്ടത്തില്‍ തന്നെ വന്‍ മുന്നേറ്റം നടത്തി. ഫലസൂചനകള്‍ അറിഞ്ഞ ഉടനെ പ്രധാനമന്ത്രി അന്‍്റോണിസ് സമരാസ് തോല്‍വി സമ്മതിച്ചു. ഉടന്‍ തന്നെ സൈറിസ നേതാവ് അലക്സിസ് സൈപ്രസിനെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. പുതിയ ഭരണത്തിന് കീഴിലും ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന് സമരാസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

2004ല്‍ ആണ് ഇടതുപക്ഷ ഗ്രൂപ്പുകള്‍ ഒരുമിച്ച് സൈറിസ എന്ന പാര്‍ട്ടിക്ക് രൂപം നല്‍കിയത്. വലതുപക്ഷ ഭരണത്തിന് കീഴില്‍ രാജ്യം സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടതോടെ സൈറിസ ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങുകയായിരുന്നു. സാഹചര്യം മുതലെടുത്ത അലക്സിസ് സൈപ്രസ് മികച്ച നേതാവായി ഉയര്‍ന്നു വരുകയും ചെയ്തു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഇടതുപക്ഷ പാര്‍ട്ടിക്ക് അനുകൂലമായാണ് നിന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക