നീന്തല്‍ക്കുളങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നു; കുടിയേറ്റക്കാര്‍ക്ക് നീന്തല്‍ക്കുളങ്ങളില്‍ ജര്‍മ്മനി വിലക്ക് ഏര്‍പ്പെടുത്തി
ജര്‍മന്‍ നഗരമായ ബോണ്‍ഹെയിമിലെ പൊതു നീന്തല്‍ക്കുളങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സ്ത്രീകളെ ശല്യം ചെയ്യുന്നു എന്ന പരാതിയിലാണ് ഡെപ്യൂട്ടി മേയര്‍ കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
കൊളോണില്‍ നടന്ന പുതുവത്സരാഘോഷത്തിനിടെ ആയിരുന്നു ഇത്തരം ഒരു പരാതി ഉയര്‍ന്നു വന്നത്.
കുടിയേറ്റ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബോണ്‍ഹെയിമില്‍ ഉണ്ടായ ഏറ്റവും പുതിയ പ്രശ്‌നമാണ് ഇത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തനിക്ക് ഇത്തരമൊരു കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്നും മേയര്‍ അഭിപ്രായപ്പെട്ടു.
മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രായപൂര്‍ത്തിയായ പുരുഷ കുടിയേറ്റക്കാര്‍ പൊതുനീന്തല്‍ കുളങ്ങളില്‍ പ്രവേശിക്കരുതെന്ന് മേയര്‍ വ്യക്തമാക്കി. സ്ത്രീകളെ അപമാനിച്ചെന്ന രീതിയില്‍ കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 10 അഭയാര്‍ത്ഥികള്‍ അടക്കം 19 പേര്‍ക്കെതിരെ കൊളോണ്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.