Pope Francis: പ്രസംഗം മുഴുമിപ്പിക്കാനാകാതെ മാര്‍പാപ്പ; തന്റെ രോഗം വെളിപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

ശനി, 13 ജനുവരി 2024 (16:35 IST)
പ്രസംഗം മുഴുമിപ്പിക്കാനാകാതെ ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് ബിഷപ്പുമാരുടെ കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെയാണ് മാര്‍പാപ്പ പ്രസംഗം പകുതിക്ക് വെച്ച് നിര്‍ത്തിയത്. ഈ പ്രസംഗം വായിക്കണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും പക്ഷേ തനിക്ക് ബ്രോങ്കൈറ്റസിന്റെ ബുദ്ധിമുട്ടുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാര്‍പാപ്പയ്ക്ക് ശ്വാസകോശ അണുബാധ ഉണ്ട്. ഇതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ALSO READ: Swasika: എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍: സ്വാസിക
നേരത്തെ ചികിത്സയിലായിരുന്നതിനാല്‍ മാര്‍പാപ്പയ്ക്ക് സ്വന്തമായി പ്രസംഗങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ അനുയായികളായിരുന്നു പ്രസംഗം വായിച്ചിരുന്നത്. എന്നാല്‍ പിന്നീട് 87കാരനായ മാര്‍പാപ്പ ആരോഗ്യവാനായി തിരിച്ചുവരുകയും പ്രസംഗം നടത്താന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ അസുഖം വീണ്ടും വരുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍