ഇറാഖിലെ ഗ്രാമപ്രദേശമായ സമ്മാരായിലെ കര്‍ഷകനാണ് ജാസിംമുഹമ്മദ്. കൃഷി നിലങ്ങളില്‍ തേളിന്റെ ശല്യം വളരെ കൂടുതലാണ്. പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചെങ്കിലും ഇവയെ നശിപ്പിക്കാന്‍ ജാസിം മുഹമ്മദിന് കഴിഞ്ഞില്ല. പിന്നെ വേറെ ഒന്നും ആലോചിച്ചില്ല തന്നെ ഉപദ്രവിക്കുന്ന തേളിനെ ആഹാരത്തിന്റെ ഭാഗമാക്കുകയാണ് ചെയ്തതെന്ന് ജാസിം മുഹമ്മദ് പറയുന്നു.
തേളിനെ ജീവനോടെ കടിച്ചു തിന്നുമ്പോള്‍ വായില്‍ പലതവണ കടിയേറ്റിട്ടുണ്ട്, എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള കഴിവ് തന്റെ ശരീരത്തിന് ലഭിച്ചുവെന്നും ജാസിം മുഹമ്മദ് പറയുന്നു. ഇപ്പോള്‍ തേള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണെന്നാണ് ജാസിം മുഹമ്മദ് പറയുന്നത്.