ഈഫല്‍ ടവറിന്റെ ഉയരം കൂടി!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 മാര്‍ച്ച് 2022 (18:03 IST)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറുകളില്‍ ഒന്നായ ഈഫല്‍ ടവറിന്റെ ഉയരം കൂടി. 20 അടി ഉയരമാണ് കൂടിയത്. ടവറിന് മുകളില്‍ പുതിയ കമ്മ്യൂണിക്കേഷന്‍ ആന്റിന സ്ഥാപിച്ചതോടെയാണ് ഉയരം കൂടിയത്. 6 (20 അടി) മീറ്ററാണ് ഈ ആന്റിനയുടെ ഉയരം. ഇപ്പോള്‍ ഈഫല്‍ ടവറിന്റെ ഉയരം 1063 അടിയായി. ഹെലിക്കോപ്ടര്‍ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളില്‍ സ്ഥാപിച്ചത്. ഇത് ഈഫല്‍ ടവറിന്റെ ചരിത്രത്തിലെ അപൂര്‍വവും അഭിമാന കരവുമായ നിമിഷമാണെന്ന് ഈഫല്‍ ടവര്‍ കമ്പനിയുടെ പ്രസിഡന്റ് മാര്‍ട്ടിന്‍സ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍