രോഗിയാണെങ്കിലും അല്ലെങ്കിലും വ്യായാമം എല്ലാവര്‍ക്കും ഗുണമാണ്. ഇത് ഭാരം കുറയ്ക്കാനും പ്രതിരോധശക്തിവര്‍ധിപ്പിക്കാനും ആയുസുകൂട്ടാനും സഹായിക്കും. ഇന്ത്യയില്‍ 77മില്യണ്‍ പേരാണ് പ്രമേഹരോഗികളായി ഉള്ളത്. എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പ്രമേഹം മെറ്റബോളിക് ഡിസോഡറാണ്. ഇന്‍സുലിന്റെ കുറവുകൊണ്ട് രക്തത്തില്‍ പഞ്ചസാര അമിതമാകുന്നതാണ് പ്രമേഹത്തിന് കാരണം. മരുന്നുകൊണ്ട് ജീവിത ശൈലിയിലെ മാറ്റം കൊണ്ട് ഇത് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.