ഇന്തൊനീഷ്യയില്‍ ശക്തമായ ഭൂചലനം; ജനങ്ങളെ ഒഴിപ്പിച്ചു

ചൊവ്വ, 28 ജൂലൈ 2015 (09:22 IST)
ഇന്തൊനീഷ്യയിലെ പാപ്പുവ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജക്കൽ സർവേ അറിയിച്ചു. കിഴക്കന്‍ പപുവ പ്രവിശ്യയില്‍ പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 4.41നാണ് ഭൂചലനമുണ്ടായത്.

പാപ്പുവയിൽ നിന്ന് 75 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക