ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ഇന്ത്യക്കാരന്‍ ദുബായില്‍ അറസ്‌റ്റില്‍
പ്രവാസികളായ ഇന്ത്യന്‍ ദമ്പതിമാരുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ദുബായില്‍ ഇന്ത്യന്‍ വംശജന് മൂന്നുമാസത്തേയ്‌ക്ക് തടവുശിക്ഷ. ദുബായ് ക്രിമിനല്‍ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്ന വേളയില്‍ യുവാവിനെ ഇന്ത്യയിലേക്ക് നാടു കടത്താനും തീരുമാനമായി.
അറസ്‌റ്റിലായ പ്രതി ഒരു കടയിലെ ജീവനക്കാരനായി ജോലി നോക്കിവരുകയായിരുന്നു. ഇയാളുടെ മൊബൈലില്‍നിന്നും പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും പൊലീസ് പിടിച്ചെടുത്തു.
സംഭവ ദിവസം രാത്രിയില്‍ ദമ്പതികളുടെ മുറിക്ക് സമീപമെത്തിയ പ്രതി സ്ലാബിന് മുകളിലൂടെ മൊബൈല്‍ കടത്തി ദമ്പതികള്‍ വസ്‌ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് ദമ്പതികള്‍ കണ്ടെത്തുകയും പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. അതിനെതുടര്‍ന്ന് പ്രതി അറസ്‌റ്റിലാവുകയായിരുന്നു.