ഈ വർഷം രാജ്യത്ത് വീശിയടിച്ച 15 ചുഴലിക്കാറ്റുകളിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇത്.വൈദ്യുതിബന്ധവും വാർത്താവിതരണ ബന്ധവും തടസപ്പെട്ടതിനാൽ ചുഴലിക്കാറ്റ് ബാധിച്ച പല സ്ഥലങ്ങളിലേക്കും ഇനിയും എത്തിപ്പെടാനായിട്ടില്ല. അതിനാൽ തന്നെ മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് കണക്കാക്കുന്നത്.