കോവിഡ് 19: മരണം 42,000 കടന്നു, 24 മണിക്കൂറിൽ മരിച്ചത് 4000ത്തിലധികം പേർ

ബുധന്‍, 1 ഏപ്രില്‍ 2020 (07:19 IST)
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കോവിഡ് 19 വ്യാപനം വർധികുകയാണ്. കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 42,000 കടന്നു, ഈ റീപ്പോർട്ട് തയ്യാറാക്കുമ്പോൾ 42,105 പേർ രോഗബധയെ തുടർന്ന് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 4000ത്തിലധികം ആളുകളാണ് മരിച്ചത്. എട്ടര ലക്ഷം ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഇറ്റലിയിൽ മാത്രം മരണം 12,000 കടന്നു. സ്പെയിനിൽ 8463 പേരാണ് രോഗബധയെ റ്റുടർന്ന് മരിച്ചത്. മരണ സംഘ്യയിൽ അമേരിക്ക ചൈനയെ മറികടന്നു. 3860 പേരാണ്. അമേരിക്കയിൽ രോഗബാധയെ തുടർന്ന് മരിച്ചത്. ഫ്രൻസിൽ 3523 പേരും, ഇറാനിൽ 2898 പേരും വൈറസ് ബാധയെ തുടർന്ന് മരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍