യുക്രെയിനില്‍ വിമതര്‍ വിമാനത്താവളം ആക്രമിച്ചു
യുക്രെയിനില്‍ വിമതര്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. യുക്രെയിനിലെ ഡോണെട്സ്ക് വിമാത്താവളത്തിലാണ് വിമതര്‍ ആക്രമണം നടത്തിയത്.എന്നാല്‍ വിമതരുടെ ആക്രമണം തടഞ്ഞതായി സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് വിമാത്താവളം കൈയടക്കാനുള്ള നീക്കം വിമതര്‍ ആരംഭിച്ചത്.യുദ്ധത്തില്‍ വിഷമത അനുഭവിക്കുന്ന വിമതര്‍ക്ക് അവശ്യസാധങ്ങള്‍ എത്തിക്കാന്‍ റഷ്യ അയച്ച ട്രക്കുകള്‍ യുക്രെയ്നില്‍ കടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു വിമത ആക്രമണം.