സവോളയുടെ ഫോട്ടോയ്ക്ക് ഫേസ്ബുക്കിന്റെ വിലക്ക് ഞെട്ടിയതാണ് കനേഡിയന്‍ സീഡ് കമ്പനിയായ ഇ ഡബ്ല്യൂ ഗേസ്. ഇവര്‍ നല്‍കിയ ഉള്ളിവിത്തുകളുടെ പരസ്യത്തിനാണ് അമിതമായ ലൈംഗികത പ്രദര്‍ശിപ്പിക്കുന്നു എന്നാരോപിച്ച് ഫേസ്ബുക്കിന്റെ വിലക്ക് വീണത്. പിന്നീടാണ് ഇത് ഫേസ്ബുക്കിന്റെ ഓട്ടോമാറ്റിക് അല്‍ഗോരിതത്തിന് പറ്റിയ പിഴവാണെന്ന് മനസിലായത്.
ഉള്ളികളുടെ ചിത്രത്തെ സ്തനങ്ങളായി തെറ്റിദ്ധരിച്ചിട്ടാകും വിലക്ക് വന്നതെന്ന് ഫേസ്ബുക്ക് വിശദീകരണം നല്‍കി. ഫേസ്ബുക്കില്‍ നഗ്ന ചിത്രങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി ഓട്ടോമേറ്റഡ് ടെക്‌നോളജിയാണ് ഉപയോഗിക്കുന്നതെന്നും ഉള്ളിയെ തിരിച്ചറിയുന്നതില്‍ ഈ സംവിധാനത്തിന് പിശക് വന്നിട്ടുണ്ടാകാമെന്നും ഫേസ്ബുക്ക് കാനഡ മേധാവി മാധ്യമങ്ങളോട് പറഞ്ഞു.