ബസ് ടെര്‍മിനലില്‍ തീ പിടുത്തം: അഞ്ച് പേര്‍ വെന്ത് മരിച്ചു

തിങ്കള്‍, 26 മെയ് 2014 (10:32 IST)
ദക്ഷിണ കൊറിയയിലെ ഗോയാങില്‍ എക്‌സ്പ്രസ് ബസ് ടെര്‍മിനലിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 
 
രാവിലെ 9 മണിയോടെ ടെര്‍മിനലിനടിയിലെ ഷോപ്പിങ് സെന്ററിലായിരുന്നു അപകടം. വെല്‍ഡിങ്ങ് പണികള്‍ക്കിടെ തീപ്പൊരി വീണാണ് തീപടര്‍ന്നതെന്ന് അഗ്നിശമനസേനാ അധികൃതര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക