ഗാസയില്‍ മനുഷ്യക്കുരുതി തുടരുന്നു; മരണസംഖ്യ 430

തിങ്കള്‍, 21 ജൂലൈ 2014 (08:18 IST)
ഇസ്രായേല്‍  കര-വ്യോമ ആക്രമണം  ശക്തമാക്കിയ ഗാസയില്‍ ഇസ്രായേലിന്റെ മനുഷ്യക്കുരുതി തുടരുന്നു. ഞായറാഴ്ച മാത്രം 87 പാലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് അറിയിച്ചു. ഗാസാ സിറ്റിക്കും അതിര്‍ത്തിക്കും ഇടയിലുള്ള ഷെജെയ്യയിലാണ് ഏറെ ജീവഹാനിയുണ്ടായത്. ഇവിടെ 60-ഓളം പേര്‍ കൊല്ലപ്പെട്ടു. 
 
ഇതോടെ ജൂലൈ 8 മുതല്‍ തുടരുന്ന ആക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ സഖ്യ 425 ആയി. മരിച്ചവരില്‍ 112 കുട്ടികളും 41 സ്ത്രീകളും 25 മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടുന്നു.
 
ഇതില്‍ 77 ശതമാനത്തോളം ആളുകളും സാധാരണക്കാരാണെന്ന് യു എന്‍ റിപ്പോര്‍ട്ട് പറയുന്നു‍. 12 വയസിനുതാഴെയുള്ള 14 ഓളം കുട്ടികള്‍ക്ക് ആക്രമണത്തില്‍ മരണം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍
 

വെബ്ദുനിയ വായിക്കുക