നൈജീരിയയില്‍ ചാവേർ ആക്രമണം: 13മരണം, 65പേര്‍ക്ക് പരുക്ക്

തിങ്കള്‍, 17 നവം‌ബര്‍ 2014 (16:51 IST)
നൈജീരിയയിലെ അസാറെ സ്റ്റേഡിയത്തിനടുത്തുള്ള മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ചാവേർ ആക്രമണത്തില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. 65പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു പെണ്‍ ചാവേറാണ് ജനമധ്യത്തില്‍  പൊട്ടിത്തെറിച്ചത്.

കഴിഞ്ഞ ദിവസം രാജ്യത്തെ തിരക്കേറിയ ഒരു മൊബൈൽ ഫോൺ മാർക്കറ്റിലെത്തിയ മൂന്നു പേരില്‍ ഒരാളാണ് പൊട്ടിത്തെറിച്ചത്. പതിമൂന്ന് പേര്‍ കൊല്ലപ്പെടുകയും 65 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത് സ്ഫോടനത്തില്‍ മാര്‍ക്കറ്റിലെ  വ്യാപാരമേഖല പൂർണമായും കത്തിനശിച്ചു. അതേസമയം പെണ്‍ ചാവേറിനൊപ്പമെത്തിയ രണ്ടു പേരില്‍ ഒരാളെ നാട്ടുകാര്‍ കൊലപ്പെടുത്തി.

മറ്റൊരാൾ പൊലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബൊക്കോഹറാം തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. അസാറെ സ്റ്റേഡിയത്തിനടുത്ത് അടുത്തിടെയായി നടക്കുന്ന മൂന്നാമത്തെ ബോംബാക്രമണമാണിത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക