ബോക്കോഹറാം തീവ്രവാദികള്‍ പന്ത്രണ്ട് പേരെ വെടിവെച്ച് കൊന്നു

വെള്ളി, 5 ഡിസം‌ബര്‍ 2014 (16:37 IST)
നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ പന്ത്രണ്ട് പേരെ വെടിവെച്ച് കൊന്നു. നൈജീരിയയുടെ വടക്കന്‍ പ്രവിശ്യയായ ഗോംബെയിലെ ബജോഗ നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ പ്രഭാത പ്രാര്‍ഥനക്കെത്തിയവരെയാണ് തീവ്രവാദികള്‍ വെടിവെച്ച് കൊന്നത്.

വാനുകളില്‍ എത്തിയ തീവ്രവാദി സംഘം പ്രാര്‍ഥനയ്ക്ക് എത്തിത്തിയവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. മൂന്നു മണിക്കൂര്‍ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച തീവ്രവാദി സംഘം സമീപത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു നേരെയും വെടിയുതിര്‍ക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് ആക്രമത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു.

നീണ്ടു നിന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് വെടിവെപ്പില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതിരുന്നത്. ഇതിനാല്‍ മരണ സംഖ്യ ഉയരുന്നതിനും കാരണമായി തീര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ച കനോയില്‍ മുസ്ലിം പള്ളിയില്‍ ബൊക്കോഹറാം നടത്തിയ ആകമണത്തില്‍ 120 ലധികം പേരാണ് കൊല്ലപ്പെട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക