ലാദനെ കടലില്‍ താഴ്ത്തിയത് 300 പൌണ്ടിന്റെ ചങ്ങലയില്‍ കെട്ടി!

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (18:57 IST)
അമേരിക്കന്‍ സേനയുടെ പ്രത്യേക കമാന്‍ഡോകള്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ വച്ച് വധിച്ച അല്‍ ഖ്വ ഇദ തലവന്‍ ഒസാമ ബിന്‍ലാദനെ കടലില്‍ താഴ്ത്തിയത് 300 പൌണ്ട് ഭാരമുള്ള ഇരുമ്പുചങ്ങലയാല്‍ ബന്ധിച്ച ശേഷമാണെന്ന് വെളിപ്പെടുത്തല്‍. മുന്‍ സിഐഎ ഡയറക്ടറും പ്രതിരോധ സെക്രട്ടറിയുമായ ലിയോണ്‍ പനീറ്റയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
വെര്‍ത്തി ഫ്ലൈറ്റ്സ്: എ മെമ്മോയര്‍ ഓഫ് ലീഡര്‍ഷിപ്പ് ഇന്‍ വാര്‍ ആന്റ് പീസ് എന്ന തന്റെ പുതിയ പുസ്തകത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിന്‍ ലാദനെ വധിച്ച ശേഷം മൃതദേഹം വിമാനത്തില്‍ യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന വിമാനവാഹിനി കപ്പലില്‍ എത്തിക്കുകയും അതില്‍ വച്ച് ഇസ്ലാമിക ആചാരങ്ങള്‍ നടത്തിയതിനു ശേഷം 300 പൌണ്ടോളം ഭാരമുള്ള ഇരുമ്പു ചങ്ങലയാല്‍ ബന്ധിച്ച ശേഷം കടലില്‍ തള്ളുകയായിരുന്നു.
 
കപ്പലിന്റെ അരികിലായി വച്ച വെളുത്ത മേശയുടെ പുറത്ത്  കറുത്ത ബാഗില്‍ പൊതിഞ്ഞ മൃതദേഹം വച്ച ശേഷം മേശ കടലിലേക്ക് തള്ളി നീക്കുകയായിരുന്നു എന്നാണ് പനേറ്റ തന്റെ പുസ്തകത്തില്‍ പറയുന്നത്. അതേ സമയം കൃത്യമായി ഏത് സ്ഥലത്താണ് മൃതദേഹം താഴ്ത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക