തടിച്ച പെണ്‍കുട്ടികള്‍ക്ക് എന്താണ് കുഴപ്പം; മെലിഞ്ഞവര്‍ക്കാണ് ഡിമാന്‍ഡ്- കിടപ്പറയില്‍ മിടുക്ക് ആര്‍ക്ക് ?
ചൊവ്വ, 1 മാര്‍ച്ച് 2016 (00:22 IST)
മെലിഞ്ഞ ശരീരപ്രകൃതിയുള്ള സ്‌ത്രീകളെ ഇഷ്‌ടപ്പെടുന്നവരുടെ എണ്ണം കൂടിവരുകയാണെന്ന് പഠനം. വണ്ണമുള്ള സ്‌ത്രീകളെ ചുരുക്കം ചിലര്‍ മാത്രമെ ഇഷ്‌ടപ്പെടുന്നുള്ളുവെന്നും നികാരഗ്വയിലെ ഒരുകൂട്ടം ആളുകളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
നികാരഗ്വയിലെ റിമോട്ട് ആയിട്ടുള്ള സ്ഥലമായിരുന്നു പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്. പേള്‍ ലഗൂണ്‍, ബാസിന്‍ എന്നീ ഗ്രാമങ്ങളെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ ടിവിയുള്ള ഗ്രാമത്തില്‍ നിന്നുള്ളവരും ടിവി കാണാത്ത ഗ്രാമത്തില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍, വണ്ണമുള്ള ശരീരപ്രകൃതിയുള്ളവരെ ഇഷ്ടപ്പെട്ടത് ടിവി കാണാന്‍ സാധിക്കാത്ത ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു. മറ്റുള്ളവര്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരോടും ഇഷ്ടം കാണിച്ചു. ടിവി കൂടുതല്‍ കാണുന്നവരാണ് മെലിഞ്ഞ സ്ത്രീകളെയും പുരുഷന്‍മാരെയും കൂടുതലായി ഇഷ്ടപ്പെടുന്നതെന്ന് തെളിഞ്ഞതായി പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരും വ്യക്തമാക്കി.
മെലിഞ്ഞ സ്‌ത്രീകളെയാണ് യുവാക്കള്‍ കൂടുതല്‍ ഇഷ്‌ടപ്പെടുന്നത്. അതേസമയം, ചുരുക്കം ചിലര്‍ക്ക് തടിച്ച പ്രകൃതമുള്ള പെണ്‍കുട്ടികളെ ഇഷ്‌ടപ്പെടുന്നുണ്ട്. വിവാഹത്തിന് ശേഷം സ്‌ത്രീകള്‍ അമിതമായി വണ്ണം വെക്കുന്നതും ശരീരവടിവ് നഷ്‌ടപ്പെടുന്നതുമാണ് മെലിഞ്ഞ സ്‌ത്രീകളെ യുവാക്കള്‍ ഇഷ്‌ടപ്പെടാന്‍ കാരണം. കിടപ്പറയില്‍ തടിച്ച സ്‌ത്രീകള്‍ ബോറാണെന്നും യുവാക്കള്‍ വ്യക്തമാക്കുന്നുണ്ട്.