ഒബാമയുടെ സന്ദര്‍ശനം: അമേരിക്കന്‍ തന്ത്രം ഇന്ത്യ തിരിച്ചറിയണമെന്ന് ചൈന

ചൊവ്വ, 27 ജനുവരി 2015 (11:38 IST)
ഏഷ്യാ പസഫിക് മേഖലയില്‍ കടന്നുകയറാനുള്ള അമേരിക്കന്‍ തന്ത്രം ഇന്ത്യ തിരിച്ചറിയണമെന്ന് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് കൂടുതല്‍ രംഗങ്ങളില്‍ സഹകരണം ഉറപ്പാക്കുകയാണ് ആവശ്യമെന്നും, ഇതാണ് ചൈന ആഗ്രഹിക്കുന്നതെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ് രാഷ്ട്രപതിക്കയച്ച റിപ്പബ്ളിക് ദിന സന്ദേശത്തില്‍ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ എത്തിയതും. ഏഷ്യാ പസഫിക്, ഇന്ത്യന്‍ സമുദ്രമേഖലയില്‍ ഒരുമിച്ചു നീങ്ങാനുള്ള സാധ്യതയും കണക്കിലെടുത്താണ് ചൈന രംഗത്ത് വന്നത്. ഇന്ത്യ -യുഎസ് ദര്‍ശന രേഖയില്‍ ഏഷ്യാ പസഫിക്, ഇന്ത്യന്‍ സമുദ്രമേഖലയില്‍ സംയുക്തമായി മുന്നേറുന്നതിനാണ് ദര്‍ശന രേഖയിലൂടെ വ്യക്തമാക്കുന്നത്. ഈ തീരുമാനമാണ് ചൈനയെ ചൊടിപ്പിച്ചത്. നാളുകളായി  ദക്ഷിണ ചൈന കടലിലൂടെയുള്ള ചരക്കുനീക്കങ്ങള്‍ക്കെതിരെ ചൈന നിരവധി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പയറ്റുകയായിരുന്നു. ഒബാമ-മോഡി സൌഹൃദക്കാഴ്ചകള്‍ ഉപരിപ്ളവമായ ഒന്ന് മാത്രമാണെന്ന് ചൈന വിലയിരുത്തുന്നു.

തീവ്രവാദവും ഉക്രൈന്‍ വിഷയവും കൈകാര്യം ചെയ്യുന്നതില്‍ ഒബാമ പരാജയപ്പെടുകയാണെന്നും. ഒബാമയുടെ ഏഷ്യന്‍ താല്‍പര്യങ്ങള്‍ക്ക് വിലങ്ങുതടിയാണ് ഈ കാര്യങ്ങളെന്നും. ഇന്ത്യയെ യുഎസിന്റെ സഖ്യകക്ഷിയാക്കാനുള്ള തന്ത്രമാണ് അദ്ദേഹം നടത്തുന്നതെന്നും ചൈന കുറ്റപ്പെടുത്തി. തീവ്രവാദവും ഉക്രൈന്‍ വിഷയവും കൈകാര്യം ചെയ്യുന്നതിലെ പരാജയം മറച്ചുവെക്കാനാണ് ഒബാമ ഇന്ത്യയെ കൂട്ട് പിടിക്കുന്നതെന്നും ചൈന പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക