ബൂസ്റ്റര്‍ ഡോസ് ഉണ്ടല്ലോ, ഇനി ഒമിക്രോണിന് വേണ്ടി പ്രത്യേക ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ല: ആന്റണി ഫൗസി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 16 ഡിസം‌ബര്‍ 2021 (12:46 IST)
ഇനി ഒമിക്രോണിന് വേണ്ടി പ്രത്യേക ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ആന്റണി ഫൗസി. ഇപ്പോഴുള്ള ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമാണെന്നും ഇനി പ്രത്യേകിച്ചൊരു ഡോസിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
നിലവില്‍ രാജ്യത്ത് മൂന്ന് വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. ഇവ ഒമിക്രോണിനെതിരെ അത്രഫലപ്രദമല്ല. പക്ഷെ ബൂസ്റ്റര്‍ ഡോസ് ഇതിന് ഫലപ്രദമാണെന്ന് അദ്ദേഹംപറഞ്ഞു. അതേസമയം ഡല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപനശക്തികൂടുതലാണ് ഒമിക്രോണിന്. രണ്ടുദിവസം കൊണ്ട് രണ്ടുമടങ്ങ് വര്‍ധിക്കാന്‍ ഇതിന് സാധിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍