ആധൂനിക ലേസര്‍ ആയുധം അമേരിക്ക പരീക്ഷിച്ചു

വെള്ളി, 12 ഡിസം‌ബര്‍ 2014 (11:08 IST)
യുദ്ധരംഗത്ത് വന്‍ മുന്നേറ്റം നടത്താന്‍ കഴിയുന്ന ആധൂനിക തരത്തിലുള്ള ലേസര്‍ ആയുധ സംവിധാനം അമേരിക്കന്‍ സേന പരീക്ഷിച്ചു. കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധം അതീവ കൃത്യതയോടെ വിമാനങ്ങളും വേഗമേറിയ ബോട്ടുകളെയും ലക്ഷ്യത്തില്‍വെച്ച് തകര്‍ക്കാന്‍ ശേഷിയുള്ളതാണ്.

അതിവേഗത്തില്‍ പായുന്ന ബോട്ടില്‍ സ്ഥാപിച്ച ആയുധം പറക്കുന്ന ഡ്രോണിനെ തകര്‍ത്താണ് പരീക്ഷണത്തില്‍ വിജയിച്ചത്. അതേസമയം ആയുധം ഇനി പരീക്ഷിക്കില്ലെന്നും ആയുധം പ്രവര്‍ത്തനക്ഷമമാണെന്നും നേവല്‍ റിസര്‍ച്ച് മേധാവി റിയര്‍ അഡ്മിറല്‍ മാത്യൂ ക്ളന്‍ഡര്‍ പെന്‍റഗണില്‍ വ്യക്തമാക്കി. ലേസര്‍ പോയന്‍ററിനേക്കാള്‍ 30 മീറ്റര്‍ മടങ്ങ് ശേഷിയുള്ളതാണ് ആയുധമെന്നും. രോഷപ്രകടനത്തിനല്ലാതെ ആവശ്യമെങ്കില്‍ ആയുധം യുദ്ധത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

20 ദശലക്ഷം ഡോളര്‍ വരുന്ന മിസൈലിനേക്കാള്‍ ലേസറിന് പ്രവര്‍ത്തനച്ചെലവ് കുറവാണെന്ന് ഡെപ്യൂട്ടി കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ബ്രയന്‍റ് ഫുള്ളര്‍ പറഞ്ഞു. വൈദ്യുതിയുടെ ചെലവ് മാത്രമേ വരുന്നുള്ളൂ. 40 ദശലക്ഷം ഡോളര്‍ വില വരുന്ന സംവിധാനം വന്‍തോതില്‍ നിര്‍മിച്ചാല്‍ ചെലവ് കുറയുമെന്നും അദ്ദേഹം അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക