ടൊറന്റോയില്‍ നിന്നും വന്ന എ.സി 624 വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ 133 യാത്രക്കാരും 5 ജീവനക്കാരുമുള്‍പ്പടെ 138 പേരുണ്ടായിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാതിരുന്നതാണ് അപകടകാരണമായതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.