12 പീഡനകേസുകളില്‍ പ്രതിയായി വൃദ്ധന്‍; ചരിത്രപരമെന്ന് കോടതി!

ചൊവ്വ, 6 മെയ് 2014 (16:30 IST)
12 പീഡനകേസുകളില്‍ പ്രതിയായി റോള്‍ഫ് ഹാരിസ് എന്ന 84 കാരന് കോടതിയുടെ പ്രത്യേക പരാമര്‍ശം. സംഭവത്തെ ചരിത്രപരമെന്നാണ് സൌത്ത്‌വാര്‍ക് ക്രൌണ്‍ കോടതി വിശേഷിപ്പിച്ചത്. 1968നും 1986നും മധ്യേ എഴു മുതല്‍ എട്ട് വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. ഇതില്‍ ഒരു പെണ്‍കുട്ടിക്ക് മാത്രമാണ് 19 വയസുള്ളത്. 
 
ആള്‍ നിസാരക്കാരനാണെന്ന് കരുതരുത്. അറിയപ്പെടുന്ന ഗായകനും ടിവി അവതാരകനും ചിത്രകാരനുമാണ് റോള്‍ഫ്. 2005-ല്‍ ഓസ്ട്രേലിയയിലെ രാജ്ഞിയുടെ പടം വരച്ചും 2012-ല്‍ അവരുടെ വജ്രജൂബിലി ആഘോഷത്തില്‍ സംഗീതസായാഹ്നം ഒരുക്കിയും റോള്‍ഫ് ശ്രദ്ധേയനായിരുന്നു. 
 
നിരവധി ബഹുമതികള്‍ നല്‍കി റോള്‍ഫ് ഹാരിസിനെ രാജകുടുംബം ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസൊന്നും ഹാരിസിനെ കുലുക്കിയിട്ടില്ല. ഭാര്യ അല്‍‌വീനും മകള്‍ക്കും കൊച്ചുമകള്‍ക്കും ഒപ്പമാണ് റോള്‍ഫ് കോടതിയില്‍ ഹാജരാകുന്നത്. ഇപ്പോള്‍ കിട്ടുന്ന മാധ്യമശ്രദ്ധയും ആസ്വദിക്കുകയാണ് റോള്‍ഫ്.
 
 

വെബ്ദുനിയ വായിക്കുക