ജര്‍മനിയില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ്: പത്ത് മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്
ശനി, 23 ജൂലൈ 2016 (07:07 IST)
ജര്‍മനിയിലെ മ്യൂണിക്കില്‍ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഷോപ്പിങ് മാളിനുസമീപമുളള റെസ്റ്റോറന്റില്‍ നിന്നായിരുന്നു വെടിവെപ്പ് തുടങ്ങിയത്. ജർമൻ സമയം വൈകിട്ട് ആറോടെയായിരുന്നു ആക്രമണം.
തോക്കുമായി മാളിനകത്തുകടന്ന മൂന്നുപേരടങ്ങിയ സംഘം തുടരെ വെടിവെക്കുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. അക്രമികൾ സമീപത്തെ മെട്രോ സ്റ്റേഷനുകളിലൊന്നിലും വെടിവയ്പു നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വെടിവെപ്പിനെത്തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയവരും ജീവനക്കാരും മാളിനുള്ളില്‍ പലയിടത്തായി ഒളിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതിനിടെ ആക്രമികളിലൊരാൾ സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പ്രാദേശിക മാധ്യമങ്ങളിലൊന്ന് റിപ്പോർട്ട് ചെയ്തു.