ഷക്കീറ മിയാമി ബീച്ചിലെ വീട് വില്‍ക്കുന്നു; വില 90 കോടി
വെള്ളി, 2 ഓഗസ്റ്റ് 2013 (15:14 IST)
PRO
പ്രശസ്‌ത പോപ്പ് ഗായിക ഷക്കീറ മിയാമി ബീച്ചിലെ തന്റെ അത്യാധുനിക സൗകര്യങ്ങളുള്ള വസതി വില്‍ക്കുന്നു. ഒന്നരക്കോടി ഡോളറാണ് (90 കോടിരൂപ) വിലയിട്ടിരിക്കുന്നത്.
2001ല്‍ 30 ലക്ഷം ഡോളര്‍ നല്‍കി വാങ്ങിയ വസതി പിന്നീടു മോടിപിടിപ്പിച്ചിരുന്നു. ഗസ്റ്റ് ക്വാര്‍ട്ടേഴ്സുകളും ജിമ്മും നീന്തല്‍ക്കുളവുമെല്ലാം വീടിന്റെ ഭാഗമാണ്. പ്രശസ്‌ത വ്യക്‌തികള്‍ വസിക്കുന്ന തെരുവിലാണു ഷക്കീറയുടെയും വസതി.
എന്തായാലും ഷക്കീറയുടെ വസതി വാങ്ങുവാന്‍ പണപ്പാര്‍ട്ടികള്‍ മത്സരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. പോപ്പ് ഗായിക ഇപ്പോള്‍ തന്റെ പുതിയ ആല്‍ബത്തിന്റെ തിരക്കിലാണ്.