കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര സംഘത്തെ നിയോഗിച്ചു. ഇതിനായി മലേഷ്യന്‍ മന്ത്രിസഭയുടെ അംഗീകാരം. കാണാതായ വിമാനത്തിന്റെ ദുരൂഹത അകറ്റാനാണ് പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചതെന്ന് ഗതാഗത മന്ത്രി ഹിഷാമുദ്ദിന് ഹുസൈന് വ്യക്തമാക്കി.
അപകടത്തിന്റെ കാരണം അറിഞ്ഞാലെ സമാന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് കൂടുതല്‍ജാഗ്രത പുലര്‍ത്താന്‍ സാധിക്കുകയുള്ളു. കടലിന്റെ അടിത്തട്ടില്‍ 80ശതമാനത്തോളം തിരച്ചില്‍ നടത്തി കഴിഞ്ഞു.
തിരച്ചില്‍ ഇപ്പോഴും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് തുടരുകയാണ്. കടലിന്റെ അടിത്തട്ടിലെ തിരച്ചിലിനായി മുങ്ങിക്കപ്പലുകളുള്ള സ്വകാര്യ കമ്പനികളുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.