വാട്സ് അപ് ഉപഭോക്താക്കള്‍ 50 കോടി

ബുധന്‍, 23 ഏപ്രില്‍ 2014 (12:43 IST)
PRO
ലോകത്ത് മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞതായി .വാട്സ് ആപ്പ് സഹസ്ഥാപകന്‍ ജാന്‍ കൗമാണ്‍.

വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്ത ഫെബ്രുവരിക്ക് ശേഷം അഞ്ച് കോടി പുതിയ ഉപയോക്താക്കള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയെന്നും ജാന്‍ പറഞ്ഞു. 70 കോടി ഫോട്ടോകളും 10 കോടി വീഡിയോകളും ഉപയോക്താക്കള്‍ പ്രതിദിനം വാട്ട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യുന്നുണ്ടെന്നും ജാന്‍ കൂട്ടിചേര്‍ത്തു.

കഴിഞ്ഞ മാസങ്ങളില്‍ ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ, റഷ്യ എന്നീ രാജ്യങ്ങളില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഉള്ള രാജ്യം. 4.8 കോടി പേര്‍. രാജ്യത്തുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ പകുതി വരും ഇതെന്നും ജാന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക