റഷ്യയില്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പിരിച്ച് വിട്ട് റഷ്യ ടുഡെക്ക് രൂപം നല്‍കി
ചൊവ്വ, 10 ഡിസംബര്‍ 2013 (14:29 IST)
PRO
പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ റഷ്യയില്‍ നിലവിലുള്ള ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിയ നൊവോസ്‌തി പിരിച്ചുവിട്ട് 'റോസിയോ സെഗോദ്നിയ (റഷ്യ ടുഡെ) എന്ന പുതിയ വാര്‍ത്താ ഏജന്‍സിക്ക് രൂപം നല്‍കി.
റഷ്യന്‍ മാധ്യമങ്ങള്‍ക്കു മേലുള്ള നിയന്ത്രണം ശക്‌തിപ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ പ്രതിച്ഛായ വിദേശങ്ങളില്‍ മെച്ചപ്പെടുത്തുന്നതിനുമായിട്ടാണ് പുതിയ വാര്‍ത്ത ഏജന്‍സിക്ക് പുടിന്‍ രൂപം നല്‍കിയത്.
യാഥാസ്ഥിതികനും പുടിന്റെ വിശ്വസ്‌തനുമായ ദിമിത്രി കിസെല്യോവിനെ പുതിയ ഏജന്‍സിയുടെ തലവനായി നിയമിച്ചു.