രക്ഷിക്കണം, ഭാര്യ പീഡിപ്പിക്കുന്നു!

വ്യാഴം, 27 ജനുവരി 2011 (14:01 IST)
PRO
ജര്‍മ്മനിയില്‍ താമസിക്കുന്ന ഒരു തുര്‍ക്കി വംശജന്‍ കഴിഞ്ഞ ദിവസം പൊലീസിന്റെ സഹായം തേടി - ഭാര്യയുടെ കിടപ്പറ പീഡനത്തില്‍ നിന്ന് രക്ഷിക്കണമെന്നാണ് ഇയാളുടെ ആവശ്യം!

രണ്ട് കുട്ടികളുടെ മാതാവായ തന്റെ പതിനെട്ടുകാരി ഭാര്യ എപ്പോഴും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയാണെന്നാണ് ഇയാളുടെ പരാതി. ഭാര്യയില്‍ നിന്ന് രക്ഷ നേടാനായി കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ സ്വീകരണ മുറിയിലെ സോഫമേലാണത്രേ ഉറങ്ങുന്നത്!

തനിക്ക് രാത്രിയില്‍ ഉറങ്ങാന്‍ വേണ്ട സഹായം ചെയ്തു തരണമെന്നും ഇയാള്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. ഇനിയെങ്കിലും തനിക്ക് അല്‍പ്പം വിശ്രമം വേണമെന്നും അതിനാല്‍ വിവാഹമോചനം നേടാനാണ് തന്റെ ശ്രമമെന്നും ഇയാള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക