യെമനില്‍ വ്യോമാക്രമണം; നാല് മരണം

തിങ്കള്‍, 20 മെയ് 2013 (10:18 IST)
PRO
PRO
ദക്ഷിണ യെമനില്‍ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദ ഭീകരരെന്നു സംശയിക്കുന്നവരുടെ വാഹനത്തിനുനേരേ ആളില്ലാ വിമാനം (ഡ്രോണ്‍) നടത്തിയ ആക്രമണത്തിലാണ് മരണം. ഒട്ടേറെപ്പേര്‍ക്കു പരിക്കേറ്റു. ഏദനു സമീപം അബ്യാന്‍ ഭരണമേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമാക്രമണം.

രാജ്യാന്തര വിമാനക്കമ്പനികളെ ആക്രമിക്കാന്‍ പദ്ധതിയിടുന്ന അല്‍ക്വയ്ദ സംഘത്തിന്റെ താവളമായാണ് യെമന് അറിയപ്പെടുന്നത്. അല്‍ക്വയ്ദയുടെ ഏറ്റവും അപകടകാരിയായ സംഘമെന്നാണ് അമേരിക്ക ഇവരെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞമാസമുണ്ടായ രണ്ട് ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറ് അല്‍ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക