യമനില്‍ വെള്ളിയാഴ്ച ഉണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മരണം 137 ആയി. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിനിടെ രണ്ടു പള്ളികളിലായാണ് ചാവേര്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ 280 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
യെമനിലെ ഹൂത്തികളുടെ കൈവശമുള്ള രണ്ട് പളളികളിലായിരുന്നു ആക്രമണം ഉണ്ടായത്. യമന്റെ തലസ്ഥാനമായ സനയിലാണ് ആക്രമണമുണ്ടായത്.
യമനിലെ ബദര്‍, അല്‍ ഹനൂഷ് എന്നീ പളളികളിലാണ് ആക്രമണമുണ്ടായതെന്ന്ഹൂതികളുടെ വാര്‍ത്താചാനലായ അല്‍ മാസിറാ റിപ്പോര്‍ട്ട്ചെയ്തു. മുതിര്‍ന്ന ഹൂതി നേതാവും പളളിയിലെ ഇമാമുമായ അല്‍ മുര്‍തദ്ദ അല്‍ ബിന്‍ സൈദ്അല് മുഹാത്വാരി ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ആക്രമണത്തിനു പിന്നില്‍ അല്ഖ്വയ്ദയാണെന്ന്ഹൂതി നേതൃത്വം പ്രതികരിച്ചു.