കുട്ടികള്‍ക്കായുള്ള ഒരു മത്സരത്തിലെ വിജയികള്‍ക്ക് ലഭിച്ച സമ്മാനങ്ങള്‍ എന്തെന്നറിയുമ്പോള്‍ ആരുമൊന്ന് ഞെട്ടും. എകെ-47നും ഗ്രനേഡുമൊക്കെയാണ് കുട്ടികള്‍ക്ക് സമ്മാനമായി ലഭിച്ചത്. സോമാലിയയില്‍ അല്‍-ഷഹബ് എന്ന ഭീകരവാദസംഘടനാണ് ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിച്ചത്. അല്ക്വായിദയുമായി ബന്ധമുള്ളവരാണ് അല്‍-ഷഹബ്.
ഈ സംഘടനയുടെ നേതൃത്വത്തിലുള്ള റേഡിയോ സ്റ്റേഷനിലൂടെയാണ് കുട്ടികള്‍ക്ക് മത്സരം നടത്തിയത്. അല്‍-ഷഹബിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു മത്സരത്തിലുണ്ടായിരുന്നത്. 10നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് മത്സരം നടത്തിയത്.
പത്തോളം കുട്ടികളെയാണ് വിജയികളായി തെരഞ്ഞെടുത്തത്. ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് എകെ 47നും മറ്റുള്ളവര്‍ക്ക് ഗനേഡുകളുമാണ് സമ്മാനമായി ലഭിച്ചത്.