മഡഗാസ്‌കറില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് മരണം; നിരവധിപേര്‍ക്ക് പരുക്ക്
തിങ്കള്‍, 27 ജൂണ്‍ 2016 (07:35 IST)
മഡഗാസ്‌കറില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് മരണം. ആഫ്രിക്കന്‍ രാജ്യ തലസ്ഥാനമായ ആന്റനനറീവൊയിലെ മഹമസിന സ്റ്റേഡിയത്തിലായിരുന്നു അപകടം നടന്നത്.
മഹമസിന സ്റ്റേഡിയത്തില്‍ സൈനിക പരേഡ് നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
എഴുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
2014ലും ഇതേ സ്റ്റേഡിയത്തില്‍ സമാന ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തെ ഭീകരാക്രമണമായി കണക്കാക്കി അന്വേഷണം നടത്തുമെന്ന് ജനറല്‍ അന്തോണി റകോട്ടോയരിസണ്‍ അറിയിച്ചു.1960 വരെ ഫ്രഞ്ച് കോളനിയായിരുന്നു മഡഗാസ്‌കര്‍.